തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സി.വിജില്‍ അപ്ലിക്കേഷന്‍ വഴി ഇതുവരെ ലഭിച്ചത് 563 പരാതികള്‍. കല്‍പ്പറ്റ 127, മാനന്തവാടി 306, സുല്‍ത്താന്‍ ബത്തേരി 115 എന്നിങ്ങനെയാണ് മണ്ഡലാടിസ്ഥാനത്തില്‍ ലഭിച്ച പരാതികള്‍. പൊതുഇടങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ച് പ്രചരണം നടത്തിയത് സംബന്ധിച്ചാണ് കൂടുതല്‍ പരാതികളും ലഭിച്ചത്. മുഴുവന്‍ പരാതികളിലും നടപടി സ്വീകരിച്ചതായി എം.സി.സി നോഡല്‍ ഓഫീസര്‍ അറിയിച്ചു.
പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ സിവിജില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫോട്ടോ/ വീഡിയോ എടുത്ത് അഞ്ചു മിനിറ്റിനകം അപ്ലോഡ് ചെയ്ത് പരാതി നല്‍കാം. പരാതിയില്‍ 100 മിനിറ്റിനുള്ളില്‍ നടപടിയെടുക്കും. ഇതിനായി 15 ടീമുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post