സാമൂഹ്യ വിരുദ്ധര്‍ തൈകള്‍ വെട്ടി നശിപ്പിച്ചു
കാട്ടിക്കുളം എടയൂര്‍ കുന്നില്‍സാമൂഹ്യ വിരുദ്ധര്‍ കവുങ്ങില്‍ തൈകളും, കാപ്പി തൈകളും വെട്ടി നശിപ്പിച്ചു.കാട്ടിക്കുളം എടയൂര്‍ കുന്നിലെ ഓലഞ്ചേരി ചെങ്ങോട്ട് കുന്നിലാണ് സംഭവം.സഹോദരന്‍മാരായ പോങ്ങാട്ട് ചാക്കോ, തോമസ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് സാമൂഹ്യ വിരുദ്ധര്‍ തൈകള്‍ വെട്ടി നശിപ്പിച്ചത്.
ഒരു വര്‍ഷം മുന്‍പ് വെച്ച് പിടിപ്പിച്ച 80 കവുങ്ങുകളും, 79 കാപ്പി തൈകളുമാണ് ചൊവ്വാഴ്ച രാത്രി വെട്ടിനശിപ്പിച്ചത്.വന്യമൃഗശല്യം രൂക്ഷമായ ചെങ്ങോട്ട് കുന്നില്‍ വളരെ കഷ്ടപാടുകള്‍ സഹിച്ചാണ് സഹോദരന്‍മാര്‍ കൃഷി തുടങ്ങിയത്.പാണ്ടരങ്ങ് മലമുകളില്‍ നിന്നും വെള്ളം തിരിച്ച് വിട്ട് വെള്ളം ക്യഷിയിടങ്ങളിലെത്തിച്ച് നനച്ച് വളര്‍ത്തിയ കവുങ്ങും, കാപ്പി തൈകളുമാണ് നശിപ്പിച്ചത്.കൃഷി വെട്ടിനശിപ്പിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ തിരുനെല്ലി പോലീസില്‍ പരാതി നല്‍കി.