സന്യാസിനിമാരെ അവഹേളിച്ചത് അപലപനീയം: കെസിവൈഎം തോണിച്ചാല്‍ യൂണിറ്റ്
കത്തോലിക്കാ സന്യാസിനിമാരെ അവഹേളിക്കാനും കള്ളക്കേസില്‍ കുടുക്കാനും നടന്ന ശ്രമം നിന്ദ്യവും അപലപനീയവുമാണെന്ന് കെ സി വൈ എം തോണിച്ചാല്‍ യൂണിറ്റ് .ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ട്രെയിന്‍ യാത്രയ്ക്കിടെയാണ് നിന്ദ്യവും അപലപനീയവുമായ സംഭവമുണ്ടായത്.
സന്യാസിനി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നാലു സന്യാസിനിമാര്‍ക്കാണു ബജരംഗ്ദള്‍ പ്രവര്‍ത്തകരുടെയും പോലീസിന്റെയും ഭാഗത്തുനിന്നാണ് ദുരനുഭവം നേരിട്ടത്. ഒഡീഷയില്‍നിന്നുള്ള രണ്ടു യുവ സന്യാസിനികളെ അവധിക്കു നാട്ടിലാക്കാന്‍ ഡല്‍ഹിയില്‍നിന്ന് ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു മതപരിവര്‍ത്തന ആരോപണമുയര്‍ത്തി ട്രെയിനിലെ ആക്രമണശ്രമം. മതത്തിന്റെ പേരിലുള്ള വിവേചനങ്ങളും അവഹേളനങ്ങളും ആക്രമണങ്ങളും തുടരുന്നതു വലിയ നടുക്കവും ആശങ്കയും ഉളവാക്കുന്നതായി കെസി വൈഎം കെ സി വൈ എം തോണിച്ചാല്‍ പ്രസിഡന്റ് അജയ് മുണ്ടക്കല്‍ പറഞ്ഞു. ദ്വാരക മേഖല സെക്രട്ടറി ഷിനു വടകര, യൂണിറ്റ് കോര്‍ഡിനേറ്റര്‍ നിതിന്‍ തകരപ്പള്ളി എന്നിവര്‍ സംസാരിച്ചു. ഫാ. ജസ്റ്റിന്‍ മുത്താനിക്കാട്ട് അധ്യക്ഷത വഹിച്ചു.