പി രാജേന്ദ്രനെസ്ഥലം മാറ്റിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

0

കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ: പി രാജേന്ദ്രനെ സ്ഥലം മാറ്റിയ സര്‍വകലാശാല തീരുമാനം കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. വിരമിക്കാന്‍ 4 മാസം മാത്രം ബാക്കി നില്‍ക്കെ വകുപ്പുമന്ത്രിയുടെയും സംഘടനാ നേതാക്കളുടെയും സമ്മര്‍ദ്ദഫലമായാണ് കഴിഞ്ഞ ദിവസം തവനൂരിലേക്ക് സ്ഥലംമാറ്റിയത്. കേരളത്തിലെ പ്രമുഖ ഗവേഷകനായ പി രാജേന്ദ്രനെ മാറ്റിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സര്‍വ്വകലാശാല പരിശോധനയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ട് ചര്‍ച്ചയ്‌ക്കെടുക്കാതെയാണ് ശിക്ഷണ നടപടി.

Leave A Reply

Your email address will not be published.

error: Content is protected !!