10 ലിറ്ററോളം വാഷ് പിടികൂടി
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വെള്ളമുണ്ട പോലീസും എക്‌സൈസ് വകുപ്പും ചേര്‍ന്ന് മൊതക്കര ഭാഗത്ത് നടത്തിയ പരിശോധനയില്‍ മല്ലിശ്ശേരിക്കുന്ന് കോളനിയുടെ പരിസരത്ത് വ്യാജ മദ്യം നിര്‍മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന 10 ലിറ്ററ്റേളം വാഷ് പിടികൂടി.
വെള്ളമുണ്ട സബ് ഇന്‍സ്‌പെക്ടര്‍ ജാന്‍സി മാത്യൂവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തില്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ബിജു, റോബിന്‍ , കാസിം എന്നിവരും ഉണ്ടായിരുന്നു.