വനിതാ സംഗമം സംഘടിപ്പിച്ചു
യുഡിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം വനിതാ സംഗമം ഡിസിസിയില്‍ വെച്ച് നടത്തി. നിയോജക മണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ യോഗം ഉദ്ഘാടനം ചെയ്തു.ബഷീറ അബൂബക്കര്‍ അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി ടി.സിദ്ധിഖ് മുഖ്യ പ്രഭാഷണം നടത്തി.കല്‍പ്പറ്റ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.ടി.സിദ്ദിഖിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുന്നതിന് വേണ്ടി യുഡിഎഫിന്റെ വനിതാ പ്രവര്‍ത്തകര്‍ കുടുംബ സംഗമങ്ങളും ഭവന സന്ദര്‍ശനവും നടത്താന്‍ യോഗം തീരുമാനിച്ചു. സി.പി. പുഷ്പലത പി .പി .ആലി, ജി.വിജയമ്മ ടീച്ചര്‍, പി.ശോഭനാകുമാരി, കെ.ബി.നസീമ തുടങ്ങിയവര്‍ സംസാരിച്ചു.