പോലീസ് സ്റ്റേഷന്  മുന്നിലെ മതില്‍ പൊളിച്ചു

0

അമ്പലവയല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ചുറ്റുമതില്‍ ഭാഗികമായി പൊളിച്ചു.ഉയരമുളള മതില്‍ വേണ്ടത്ര ഉറപ്പില്ലാതെയാണ് പണിയുന്നതെന്ന് ജനകീയ പ്രകൃതിസേവാ സമിതി വയനാട് എസ്.പിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഉയര്‍ത്തിക്കെട്ടിയ മതില്‍ പൊളിക്കാന്‍ തീരുമാനമായത്.

 

മാവോവാദി ഭീഷണി നിലനില്‍ക്കുന്ന പോലീസ്‌റ്റേഷനുകളില്‍ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് അമ്പലവയല്‍ പോലീസ് സ്‌റ്റേഷനിലും ചുറ്റുമതില്‍ നിര്‍മ്മിക്കുന്നത്. സ്‌റ്റേഷന്റെ മുന്‍വശത്ത് ചെങ്കല്ലുകൊണ്ട് കെട്ടിയ മതിലിന് ഏതാണ്ട്് പത്തടിയിലധികം ഉയരമുണ്ട്. മുപ്പത് മീറ്ററോളം നീളത്തില്‍ കെട്ടിപ്പൊക്കിയ മതിലിന് വേണ്ടത്ര ഉറപ്പില്ലെന്ന ജനകീയ പ്രകൃതിസേവാസമിതിയുടെ പരാതിയെത്തുടര്‍ന്നാണ് മതില്‍ ഭാഗികമായി പൊളിച്ചത്.ഉയരം കുറച്ച ഭാഗത്ത് കോണ്‍ക്രീറ്റ് പാളി നിര്‍മ്മിക്കാനുളള നീക്കത്തിലാണ് ഇപ്പോള്‍ കരാറുകാര്‍.

Leave A Reply

Your email address will not be published.

error: Content is protected !!