കര്‍ഷക കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച നടപടി പിന്‍വലിക്കുന്നതായി കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജോഷി സിറിയക്കും സഹ ഭാരവാഹികളും കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചതായും ജോഷി സിറിയക് പറഞ്ഞു.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് പോലും നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ഭാരവാഹികള്‍ രാജി വെച്ചത്. എന്നാല്‍ അതിനുശേഷം കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പ്രശ്‌നപരിഹാരമായ സാഹചര്യത്തിലാണ് രാജി പിന്‍വലിക്കുന്നത്.