തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും പ്രചരണവും

0

എല്‍ഡിഎഫ് എടവക കമ്മിറ്റി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. എല്‍ ഡി എഫ് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു.സിപി ഐ ജില്ലാ അസിസ്റ്റന്‍ന്റ് സെക്രട്ടറി ഇ.ജെ ബാബു അധ്യക്ഷനായിരുന്നു.ജില്ലാ കമ്മറ്റി അംഗം പി.കെ സുരേഷ്, സി പി ഐ എം ഏരിയ കമ്മറ്റി അംഗങ്ങളായ ജസ്റ്റിന്‍ ബേബി, മനു കുഴിവേലി, എന്നിവര്‍ സംസാരിച്ചു.

ബത്തേരി നിയോജക മണ്ഡലം യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ഐ.സി ബാലകൃഷ്ണന്‍ പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ പ്രചരണം നടത്തി. യു.ഡി.എഫ് നേതാക്കളോടൊപ്പം പ്രചരണ പരിപാടി പാടിച്ചിറ, പെരിക്കല്ലുര്‍ ,പുല്‍പ്പള്ളി, കാപ്പി സെറ്റ് എന്നിവിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളിലും തൊഴിലുറപ്പ് തൊഴിലാളി കളെയും നേരിട്ട് കണ്ടായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണം.കഴിഞ്ഞ 10 വര്‍ഷം മണ്ഡലത്തില്‍ നടപ്പിലാ ക്കിയ വികസന പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയായിരുന്നു വോട്ട് ആഭ്യര്‍ത്ഥന. യു.ഡി.എഫ് നേതാക്കളായ വര്‍ഗീസ് മുരിയന്‍കാവില്‍, ജോയി വാഴയില്‍, പി.ഡി സജി, ബീന ജോസ്, പി.കെ.വിജയന്‍, തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥി കളോടൊപ്പം ഉണ്ടായിരുന്നു.

 

ബത്തേരി നിയോജക മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം എസ് വിശ്വനാഥന്‍ പുല്‍പ്പള്ളി മേഖലയിലെ സ്‌കൂളുകളിലും, കോളേജുകളിലും വിവിധ കോളനികളിലും തിരഞ്ഞെടുപ്പ് പ്രചരണം നടത്തി. പഴശിരാജ കോളേജ്, എസ് എന്‍ കോളേജ്, ജയശ്രീ കോളേജ് എന്നിവിടങ്ങളിലാണ് വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയത്. സ്ഥാനാര്‍ത്ഥിയോടെപ്പം എല്‍ ഡി എഫ് നേതാക്കളായ എ ശശാങ്കന്‍, പി എസ് ജനാര്‍ദ്ദനന്‍, ബിന്ദു പ്രകാശ്, ബൈജു നമ്പിക്കൊല്ലി ,സജി തൈപറമ്പില്‍, എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!