തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് വോട്ടഭ്യര്‍ഥനയുമായി എം.വി. ശ്രേയാംസ്കുമാറെത്തി
തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് വോട്ടഭ്യര്‍ഥനയുമായി കല്‍പ്പറ്റ നിയോജകമണ്ഡലം സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ്കുമാറെത്തി . നിലവിലെ തൊഴില്പ്രതിസന്ധികളെയും അവയുടെ പരിഹാരങ്ങളെയും കുറിച്ച് വൈത്തിരിയിലെ കോളിച്ചാല്‍, തളിപ്പുഴ, ചാരിറ്റി മേഖലകളിലെ തൊഴിലുറപ്പു തൊഴിലാളുകളുമായി എം.വി. ശ്രേയാംസ് കുമാര്‍ സംവദിച്ചു.. തൊഴിലുറപ്പു വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറക്കുന്നതും അതിനെ പ്രതിരോധിക്കാനായി ചെയ്യേണ്ട കാര്യങ്ങളും ചര്‍ച്ചയായി. കുടുംബശ്രീ യോഗത്തിലും അദ്ദേഹമെത്തി തൊഴിലാളികളുടെ പ്രയാസങ്ങള്‍ കേട്ടു