തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ നടത്തി.

0

യു.ഡി.എഫ്.മൂപ്പൈനാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ നടത്തി. യു.ഡി.എഫ്.ജില്ലാ അദ്ധ്യക്ഷൻ പി. പി. എ. കരീം ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ എം.ബാപ്പുട്ടി ഹാജി അദ്ധ്യക്ഷനാ യിരുന്നു. പി. പി. ആലി, കെ.കെ.വിശ്വനാഥൻ മാസ്റ്റർ, അഡ്വ.ടി.ജെ. ഐസക്, യാഹ്യാഖാൻ തലയ്ക്കൽ, ജോസ് കണ്ടത്തിൽ യു.ഡി.എഫ്.സ്ഥാനാർത്ഥി അഡ്വ.ടി.സിദ്ധിക് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പഞ്ചായത്തിലെ പ്രധാന തോട്ടം തൊഴിലാളി മേഖലകളായ റിപ്പൺ പുതുക്കാട്, നെടുങ്കരണ, പുതിയ പാടി എന്നിവിടങ്ങളിൽ തോട്ടം തൊഴിലാളികളെ നേരിൽ സന്ദർശിച്ച് സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!