പാഠപുസ്തകങ്ങള്‍ വിതരണം ആരംഭിച്ചു

0

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ആരംഭിച്ചു. ബത്തേരി സര്‍വ്വജന സ്‌കൂളിലെ ജില്ലാ ബുക്ക് ഡിപ്പോയില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകരാണ് പുസ്തകങ്ങള്‍ തരംതിരിച്ച് അതത് സൊസൈറ്റികള്‍ക്ക് കൈമാറുന്നത്.ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലേക്ക് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യാനുള്ള ഏഴുലക്ഷത്തോളം പുസ്തകങ്ങളാണ് ഇപ്പോള്‍ ബുക്ക് ഡിപ്പോയില്‍ എത്തിയിരിക്കുന്നത്.

ഇത്തവണ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അടക്കം കുടുംബശ്രീയാണ് നടത്തുന്നത്.കുടുംബശ്രീയുടെ നേതൃത്വത്തിലാണ് കേരള ബുക്ക് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റി എത്തിച്ചുനല്‍കുന്ന പുസ്തകങ്ങള്‍ തരംതിരിച്ച് സൊസൈറ്റികളില്‍ എത്തിക്കുന്നത്. ജില്ലയിലെ 68 സൊസൈറ്റികളാണ് ഉള്ളത്.  ഓരോ സൊസൈറ്റികള്‍ക്കും നല്‍കാനുള്ള പുസ്തകങ്ങള്‍ തരംതിരിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!