ഉരുള്‍പൊട്ടലുണ്ടായ ഭൂമിയില്‍  കരിങ്കല്‍ക്വാറി തുടങ്ങാന്‍ വീണ്ടും നീക്കം

0

2018 ല്‍ ഉരുള്‍പൊട്ടലുണ്ടായ തൊണ്ടര്‍നാട്ടിലെ ഭൂമിയില്‍ കരിങ്കല്‍ക്വാറി തുടങ്ങാന്‍ വീണ്ടും നീക്കം. വില്ലേജിലെ 966 സര്‍വ്വെ നമ്പറിലെ ലീസ് ഭൂമിയിലാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ക്വാറി തുറക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നത്. ക്വാറി തുടങ്ങാനുള്ള സര്‍വ്വെ സ്‌കെച്ച് അംഗീകാരത്തിനായി ഇതിനോടകം സമര്‍പ്പിച്ചിട്ടുണ്ട്.

തൊണ്ടര്‍നാട് വില്ലേജിലെ 966 സര്‍വ്വെ നമ്പറില്‍പ്പെട്ട ഭൂമിയിലെ കരിങ്കല്‍ ക്വാറിയില്‍ 2018 ലെ പ്രളയത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.അശാസ്ത്രീയമായി നടത്തിയ മണ്ണെടുപ്പും ഖനനവുമായിരുന്നു ഉരുള്‍പൊട്ടല്‍ സമാനമായ മണ്ണിടിച്ചിലിന് ഇടയാക്കിയത്.ഇതേതുടര്‍ന്ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെടുകയായിരുന്നു.

കോടതി മുഖേന ക്വാറിതുറക്കാന്‍ പലശ്രമങ്ങളുംനടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.തൊണ്ടര്‍നാട് പഞ്ചായത്ത് ഭരണസമിതിയുള്‍പ്പെടെ ക്വാറി തുറക്കുന്നതിനോട് കടുത്ത വിയോജിപ്പുള്ളതിനാലാണ് ഖനനം തുടങ്ങാന്‍ കഴിയാതെപോയത്.ഇതിനിടെയാണ് കഴിഞ്ഞ വര്‍ഷാവസാനത്തില്‍ നേരത്തെയുള്ള ക്വാറിസ്ഥലത്തിനോട് ചേര്‍ന്ന ഭൂമി കൂടി ഉള്‍പ്പെടുത്തി ക്വാറിലീസിന് അപേക്ഷസമര്‍പ്പിച്ചിരിക്കുന്നത്.ജനുവരിയിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തൊണ്ടര്‍നാട് വില്ലേജ് ആഫീസര്‍ തഹസില്‍ദാര്‍ക്ക് നല്‍കിയിരിക്കുന്നത്.ക്വാറി അനുവദിക്കുന്നതിന് മുമ്പായി വിദഗ്ദപരിശോധന നടത്തണമെന്നാണ് വില്ലേജ് ആഫീസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!