മദ്യപിച്ച് ആംബുലന്‍സ് ഓടിച്ചയാളെപോലീസ് പിടികൂടി

0

മദ്യപിച്ച് ആംബുലന്‍സ് ഓടിച്ചയാളെ അമ്പലവയല്‍ പോലീസ് പിടികൂടി. ബത്തേരി ബീനാച്ചി സ്വദേശി അനീഷ് ആണ് പിടിയിലായത്.ഇന്ന് ഉച്ചയോടെ വടുവന്‍ചാല്‍ മേനോന്‍മുക്കിലെ ബാറിന് സമീപമാണ് സംഭവം.കഴിച്ചമദ്യത്തിന്റെ ബാക്കി ആംബുലന്‍സില്‍നിന്ന് പിടിച്ചെടുത്തു.ആംബുലന്‍സും കസ്റ്റഡിയിലെടുത്തു.

മേപ്പാടി സ്വകാര്യമെഡിക്കല്‍ കോളേജില്‍ രോഗിയെ ഇറക്കിവരുമ്പോള്‍ മേനോന്‍മുക്കില്‍ വെച്ച് ആംബുലന്‍സ് നിയന്ത്രണംവിട്ടു. െ്രെഡവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!