മനം നിറഞ്ഞ് മാനന്തവാടി  പ്രകാശനം ചെയ്തു

0

മാനന്തവാടി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒ.ആര്‍ കേളുവിന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച മനം നിറഞ്ഞ് മാനന്തവാടി വീഡിയോ പ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഒ.ആര്‍ കേളു നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, വയനാട് പാക്കേജിലൂടെസര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തങ്ങളെ സംബന്ധിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.ഇത് വരും ദിവസങ്ങളില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കും.

30 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മണ്ഡലത്തിന്റെ കഴിഞ്ഞ5 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യം കൂടിയായിരിക്കുമെന്ന് ഇടത് നേതാക്കള്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!