വിശക്കുന്നവന് ഒരു വിരുന്ന് ഫുഡ് ബാങ്ക് ആരംഭിച്ചു.

0

കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം ആരംഭിച്ച ഫുഡ് ബാങ്ക് ഫെഡറല്‍ ബാങ്ക് മാനേജര്‍ മുരളീധരന്‍ നായര്‍, പള്‍സ് എമര്‍ജന്‍സി ടീം കേരള സെക്രട്ടറി സലീം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഈ ഫുഡ് ബാങ്കില്‍ ആര്‍ക്കുവേണമെങ്കിലും ഭക്ഷണപ്പൊതികള്‍ വെക്കാവുന്നതും, അര്‍ഹതപ്പെട്ടവര്‍ക്ക് എടുത്ത് കഴിക്കാവുന്നതുമാണെന്ന് സംഘാടകര്‍ അറിയിച്ചു. ചടങ്ങില്‍ ജോണ്‍ മാതാ, രമേശ്, ഷബീര്‍ജാസ്, സിദ്ധിഖ്, ശ്യാം മാത്യു,ബെന്നി, തിലകന്‍, സലാം തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!