വണ്ടിക്കടവ് കൊളവള്ളി റോഡ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു

0

മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വണ്ടിക്കടവ് ചാമപ്പാറ കൊളവള്ളി പെരിക്കല്ലുര്‍ തീരദേശ പാതയുടെ ഒന്നാം ഘട്ട നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഒരു കോടി 97 ലക്ഷം രൂപ ചിലവില്‍ വണ്ടിക്കടവ് മുതല്‍ ചാമപ്പാറ വരെ 2. 300 കിലോ മീറ്റര്‍ ഇന്റര്‍ലോക്ക് പ്രവൃത്തിക്കാണ് തുടക്കമായത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍ അദ്ധ്യക്ഷയായിരുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍, ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍ കാവില്‍, അഡ്വ: പി.ഡി സജി, മേഴ്‌സി ബെന്നി, ഷിനു കച്ചിറയില്‍ രഞ്ജിത് കുമാര്‍, പി.രതിശന്‍, ജീനാ ഷാജി, മുനീര്‍ ആച്ചിക്കുളത്ത്, സിസിലി ചെറിയാന്‍, സി നി രാജന്‍, ബിജു പുലക്കുടിയില്‍, ബിന്ദു ബിജു, പി.എ പ്രകാശന്‍, സി.പി വില്‍സെന്റ്, വര്‍ഗിസ് കൊളശേരില്‍, എം.എസ്. സുരേഷ് ബാബു, എം വാമദേവന്‍ സുരേന്ദ്രന്‍ കോടിക്കുളത്ത്, കെ.എന്‍ മുരയാവാന്‍, കെ.വി.ജോബി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!