ബത്തേരിയില്‍ ചിത്രം തെളിഞ്ഞു

0

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ ആദ്യം എല്‍ഡിഎഫും,പിന്നീട് യുഡിഎഫും,ഒടുവില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി കെ ജാനുവിനെയും പ്രഖ്യാപിച്ചതോടെയാണ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ ചിത്രം തെളിഞ്ഞത്.
ജില്ലയില്‍ മുന്നണികള്‍ എല്ലാവരും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ആദ്യ മണ്ഡലമാണ് സുല്‍ത്താന്‍ ബത്തേരി. യുഡിഎഫിനായി സിറ്റിംഗ് എം എല്‍ എ ഐ സി ബാലകൃഷ്ണനും, എല്‍ഡിഎഫിനായി കോണ്‍ഗ്രസ് വിട്ടെത്തിയ എം എസ് വിശ്വനാഥനും, എന്‍ഡിഎയ്ക്കായി ജെആര്‍സ് അധ്യക്ഷ സി കെ ജാനുവുമാണ് ബത്തേരി മണ്ഡലത്തില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണയും മത്സരരംഗത്തുണ്ടായിരുന്ന ഐ സി ബാലകൃഷ്ണനും, സി കെ ജാനുവും ഇത്തവണയും മത്സര രംഗത്തുണ്ട്. ഇതില്‍ എല്‍ഡിഎഫിന്റെ എംഎസ് വിശ്വനാഥന്‍ മാത്രമാണ് പുതുമുഖം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എസ് വിശ്വനാഥന്‍ കണ്‍വെന്‍ഷനുകള്‍ പൂര്‍്ത്തിയാക്കി നാമനിര്‍ദ്ദേശ പത്രികയും നല്‍കി രണ്ടാംഘട്ട പ്രചരണ തിരക്കിലേക്ക് കടന്നു. ഒന്നാം ഘട്ട നിശബ്ദ പ്രചരണം പൂര്‍ത്തിയാക്കിയ യുഡിഎഫ് സ്ഥാനാര്‍ഥി ഐ സി ബാലകൃഷ്ണന്‍ നാളെ മുതല്‍ പരസ്യപ്രചരണത്തിലേക്ക് കടക്കും. 19ന നാമനിര്‍്‌ദ്ദേശ പത്രിക നല്‍കും. എന്‍ഡിഎ സ്ഥാനാര്‍ഥി സി കെ ജാനു വരും ദിവസങ്ങളില്‍ പ്രചരണത്തില്‍ സജീവമാകുമെന്നാണ് നേതൃത്വങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

Leave A Reply

Your email address will not be published.

error: Content is protected !!