കല്‍പ്പറ്റയില്‍ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിലേക്ക് പാഞ്ഞുകയറി കെട്ടിടം ഭാഗികമായി തകര്‍ന്നു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.
വെള്ളാരംകുന്ന് പോപ്പുലര്‍ ടയേഴ്സ് സമീപത്തുള്ള വിന്റ്ഗേറ്റ് ലോഡ്ജ് എന്ന കെട്ടിടമാണ് തകര്‍ന്നത്. ലോറി ഡ്രൈവറെ അഗ്നി രക്ഷാ സേന കട്ടര്‍, സെപ്രഡര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച്,ലോറിയുടെ ഭാഗങ്ങള്‍ മുറിച്ച് മാറ്റി രക്ഷപ്പെടുത്തി. ഗൗതം (70) ആണ് പരിക്ക് പറ്റി ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ബില്‍ഡിംഗില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.