ജില്ലയില്‍ 53 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 53 പേര്‍ക്ക് കൂടി കോവിഡ്
69 പേര്‍ക്ക് രോഗമുക്തി
52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

രോഗം സ്ഥിരീകരിച്ചവര്‍
മൂപ്പൈനാട്, നൂല്‍പ്പുഴ, പുല്‍പ്പള്ളി സ്വദേശികള്‍ 6 പേര്‍ വീതം, മേപ്പാടി, പനമരം അഞ്ചു പേര്‍ വീതം, അമ്പലവയല്‍, പടിഞ്ഞാറത്തറ നാലു പേര്‍ വീതം, മുട്ടില്‍, പൂതാടി മൂന്നു പേര്‍ വീതം, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി, മാനന്തവാടി രണ്ടു പേര്‍ വീതം, കല്‍പ്പറ്റ, മീനങ്ങാടി, നെന്മേനി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കുവൈത്തില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശിയാണ് വിദേശത്തു നിന്നെത്തി രോഗബാധിതനായത്.

69 പേര്‍ക്ക് രോഗമുക്തി
ബത്തേരി സ്വദേശികള്‍ 9 പേര്‍, നൂല്‍പ്പുഴ 6 പേര്‍, നെന്മേനി, മേപ്പാടി, പൂതാടി, പനമരം രണ്ടു പേര്‍ വീതം, മാനന്തവാടി, പുല്‍പ്പള്ളി, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 43 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

282 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (13.03.21) പുതുതായി നിരീക്ഷണത്തിലായത് 282 പേരാണ്. 320 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4172 പേര്‍. ഇന്ന് പുതുതായി 11 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 824 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 299036 സാമ്പിളുകളില്‍ 294526 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 266880 നെഗറ്റീവും 27646 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!