ഖുർആനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി

0

സ്ലാംമത വിശ്വാസികളുടെ വിശുദ്ധഗ്രന്ഥമായ ഖുർ ആനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാ വശ്യ പ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. യുപി ഷിയ സെൻട്രൽ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വിയാണ് സുപ്രിം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ സൂക്തങ്ങൾ ആളുക ളെ അക്രമത്തിനു പ്രേരിപ്പിക്കുന്നതാണെന്നും ഇവ വിശു ദ്ധ ഗ്രന്ഥത്തിൽ പിന്നീട് കൂട്ടിച്ചേർത്തതാണെന്നും അദ്ദേ ഹം ഹർജിയിൽ ആരോപിക്കുന്നു.

 

അതേസമയം, റിസ്‌വി ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുകയാണെന്ന് ആൾ ഇന്ത്യ ഷിയ പേഴ്സണൽ ലോ ബോർഡ് ആരോപിച്ചു. ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സ ണൽ ലോ ബോർഡും ഹർജിയെ വിമർശിച്ച് രംഗത്തെ ത്തി. റിസ്‌വിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. അദ്ദേഹം മുസ്ലിം വിരുദ്ധനാണ്. കോടതി ആ പൊതുതാൽപര്യ ഹർജി ഉപേക്ഷിക്കണം. ഖുർആ നിലെ ഒരു വാക്യവും ആളുകളെ അക്രമത്തിന് പ്രേരി പ്പിക്കുന്നില്ല എന്നും അവർ പ്രതികരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!