നിയമസഭാ തെരഞ്ഞെടുപ്പ്; വിജ്ഞാപനം ഇന്ന്

0

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇറങ്ങിയതോടെ ജില്ലയില്‍ പത്രിക സ്വീകരിക്കുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വരണാധി കാരികളുടെ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച നോട്ടീസ് അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ പതിച്ചു. വിജ്ഞാപന പ്രകാരം വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 6 ന് രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വയനാട് ജില്ലയിലെ വോട്ടെടുപ്പ് സമയം.

പത്രികാ സമര്‍പ്പണത്തിന്റെ ആദ്യ ദിനമായ വെള്ളിയാഴ്ച്ച ആരും തന്നെ പത്രിക സമര്‍പ്പിച്ചിട്ടില്ല. മാനന്തവാടി നിയോജക മണ്ഡലത്തിലേക്കുളള പത്രിക വരണാധികാരിയായ സബ്കളക്ടറുടെ ഓഫീസിലും സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളുടേത് യഥാക്രമം വരണാധികാരികളായ കളക്‌ട്രേറ്റിലെ എല്‍.എ ഡെപ്യൂട്ടി കളക്ടര്‍, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എന്നിവരുടെ ഓഫീസുകളിലുമാണ് സമര്‍പ്പിക്കേണ്ടത്.

മാര്‍ച്ച് 19 (വെള്ളി) വരെയുള്ള ദിവസങ്ങളില്‍ (പൊതു ഒഴിവ് ദിവസമല്ലാതെ) സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ അതത് വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ ആണ് പത്രിക നല്‍കേണ്ടത്. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20 ന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്.

നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിക്കൊപ്പം പരമാവധി രണ്ടു പേര്‍ മാത്രമെ ഉണ്ടാകാന്‍ പാടുള്ളൂ. പത്രികാ സമര്‍പ്പണത്തിന് എത്തുന്നവര്‍ രണ്ടു വാഹനങ്ങളില്‍ അധികം ഉപയോഗിക്കാന്‍ പാടില്ല. സ്ഥാനാര്‍ഥിയും കൂടെ എത്തുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ ഉപയോഗിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ശാരീരിക അകലം കര്‍ശനമായി പാലിക്കണം. നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി തയ്യാറാക്കുന്നതിനുള്ള സൗകര്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടലില്‍ (suvidha.eci.gov.in) ലഭ്യമാണ്. സ്ഥാനാര്‍ത്ഥികളുടെ സത്യ പ്രസ്താവന ഈ പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്കും കാണാന്‍ സാധിക്കും.

വരണാധികാരികളും ഉപവരണാധികാരികളും

മാനന്തവാടി :
വരണാധികാരി – വികല്‍പ് ഭരദ്വാജ് (സബ് കളക്ടര്‍)
ഉപവരണാധികാരി – കെ.ടി അബ്ദുള്‍ ഹക്കീം (സ്‌പെഷ്യല്‍ തഹസില്‍ദാര്‍- എല്‍.ആര്‍, മാനന്തവാടി)

കല്‍പ്പറ്റ :
വരണാധികാരി – ഷാമിന്‍ സെബാസ്റ്റ്യന്‍ (ഡെപ്യൂട്ടി കളക്ടര്‍- എല്‍.ആര്‍)
ഉപവരണാധികാരി – കെ.ഷാജി ( സീനിയര്‍ സൂപ്രണ്ട് ഇന്‍സ്‌പെക്ഷന്‍& വിജിലന്‍സ്, കളക്‌ട്രേറ്റ്)

സുല്‍ത്താന്‍ ബത്തേരി :
വരണാധികാരി – സി. മുഹമ്മദ് റഫീക്ക് ( ഡെപ്യൂട്ടി കളക്ടര്‍- എല്‍.എ)
ഉപവരണാധികാരി – എസ്.എന്‍ സതീശന്‍ (തഹസില്‍ദാര്‍- ആര്‍.ആര്‍, അമ്പലവയല്‍)

Leave A Reply

Your email address will not be published.

error: Content is protected !!