ജന്റര്‍ അവബോധന പരിശീലന ക്ലാസ് സംഘടിപ്പിച്ചു

0

 

വനിതാദിനത്തോടനുബന്ധിച്ച് അമ്പുകുത്തി നവരശ്മി ഗ്രന്ഥശാലയും നെന്മേനി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കുടുംബശ്രീ എഡിഎസും സംയുക്തമായി ജന്റര്‍ അവബോധന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. അമ്പുകുത്തി ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങ് സി.ഡി .എസ് മെമ്പര്‍ സുമ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് നടത്തിയ ക്വിസ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നവോദയ കുടുംബശ്രീക്കും
രണ്ടാം സ്ഥാനം ഉദയ കുടുംബശ്രീക്കും , മൂന്നാം സ്ഥാനം നന്ദന കുടുംബശ്രീക്കും ,
നാലാം സ്ഥാനം മൈത്രി കുടുംബശ്രീക്കും ലഭിച്ചു.  മൈത്രി കുടുംബശ്രീ അംഗം ലീല ജോയ് നനഞ്ഞ ക്യമറകണ്ണുകൾ, എന്ന സ്വന്തം എഴുതിയ കഥാസമാഹാരം അവതരിപ്പിച്ചു.  എഡിഎസ് പ്രസിഡണ്ട് ശോഭ സോമന്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് സി എച്ച് അബ്ദുള്ള, ഗ്രന്ഥശാല സെക്രട്ടറി പി ആര്‍ അനുപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മാനവിതരണം ലൈബ്രറി പ്രസിഡണ്ട് സെക്രട്ടറി,പ്രീതാ ബാലന്‍ എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!