കരട് വിജ്ഞാപനം പിന്‍വലിക്കണമൊവശ്യപ്പെട്ട് നൂല്‍പ്പുഴ പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ബഹുജന മുന്നേറ്റ പദയാത്രയ്ക്ക്തുടക്കമായി.പണയമ്പത്തുനിന്നുമാരംഭിച്ച പദയാത്ര ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യാത്ര നാളെ സമാപിക്കും.
ബഫര്‍സോണ്‍ സീറോ പോയന്റായി നിലനിര്‍ത്തുക, ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫ് നൂല്‍പ്പുഴ പഞ്ചായത്ത് കമ്മറ്റിദ്വിദിന പദയാത്ര നടത്തുന്നത്. ടി അവറാനാണ് ജാഥാക്യാപ്റ്റന്‍. മണി ചോയിമൂല വൈസ് ക്യാപ്റ്റനും, കോ ഓര്‍ ഡിനേറ്റര്‍ ബെന്നി കൈനിക്കലുമാണ്. ജാഥയില്‍ 100-ഓളം സ്ഥിരാംഗങ്ങളുണ്ട്.പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം പദയാത്ര നാളെ വൈകിട്ട് കല്ലൂരില്‍ സമാപിക്കും. യുഡിഎഫിന്റെ ജില്ലാ സംസ്ഥാന നേതാക്കള്‍ ജാഥയില്‍ സംബന്ധിക്കുന്നുണ്ട്.