വന്യമൃഗങ്ങള്‍ക്ക് വെള്ളവും തീറ്റയും  ഒരുകോടി 30ലക്ഷത്തിന്റെ പദ്ധതി

0

വന്യമൃഗങ്ങള്‍ക്ക് വെള്ളവും തീറ്റയും ഉറപ്പാക്കാന്‍  പദ്ധതികളുമായി വനംവകുപ്പ്.ഒരുകോടി 30 ലക്ഷം രൂപയാണ് വന്യജീവിസങ്കേത്തില്‍ വരള്‍ച്ചാ പ്രതിരോധത്തിനായി ചെലവഴിക്കുന്നത്. സ്വാഭാവിക നീരുറവകളും, കുളങ്ങളും സംരക്ഷിക്കുന്നതിനുപുറമെ കാട്ടാന, മാന്‍, കാട്ടുപോത്ത് അടക്കമുള്ളവക്ക് സ്വാഭാവിക ആവാസ വ്യവസ്ഥയിലെ ഭക്ഷണമടക്കം വനത്തിനുള്ളില്‍ ഉറപ്പാക്കുന്നതിനും, കാട്ടു തീ തടയാനും  മുന്നൊരുക്കങ്ങളാണ് സങ്കേതത്തില്‍ നടപ്പാക്കുന്നത്.

സങ്കേതത്തിലെ കുളങ്ങളും, നീര്‍ച്ചോലകളും സംരക്ഷിക്കുന്നതിനുപുറമെ ഉണങ്ങിയ മുളകള്‍ ഉപയോഗിച്ച് നീര്‍ച്ചാലുകളില്‍ 35 താല്‍ക്കാലിക ചെക്ക് ഡാമുകള്‍ തീര്‍ക്കാനുമാണ് തീരുമാനം. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ജിപിഎസ് ഉപയോഗിച്ച് നിരീക്ഷിച്ച് വെള്ളം ഉറപ്പുവരുത്തുന്നുമുണ്ട്. ഇതിനുപുറമെ ഭക്ഷണം ഉറപ്പുവരുത്തുത്തിനും സ്വാഭാവിക ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുതിന്നുമായി 390 ഹെക്ടര്‍ ഉണങ്ങിയ പുല്‍മേട് ചെത്തി ഇളംപുല്ലുകള്‍ വളരാനുള്ള പ്രവൃത്തിയും പൂര്‍ത്തീകരിച്ചു. കാട്ടുതീ തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും വന്യജീവി സങ്കേതത്തില്‍ ഊര്‍ജ്ജിമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!