അമ്പലവയല്‍ ടൗണ്‍ ഗതാഗത കുരുക്കില്‍

0

അമ്പലവയല്‍ ടൗണ്‍ ഗതാഗത കുരുക്കില്‍

അമ്പലവയല്‍ ടൗണില്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നത് സ്ഥിരമായതോടെ വെട്ടിലായി വ്യാപാരികളും നാട്ടുകാരും. പലപ്പോഴും വലിയ ഗതാഗത കുരിക്കാണ് ഇവിടെയുണ്ടാകുന്നത്. വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഗതാഗത കുരുക്കും ഇവിടെ പതിവാണ്. നൂറുകണക്കിന് ടൂറിസ്റ്റ് വാഹനങ്ങളാണ് ദിവസേന അമ്പലവയലില്‍ എത്തുന്നത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത് എന്ന സൈന്‍ ബോര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ ഇവരും തോന്നും പോലെ പാര്‍ക്ക് ചെയ്ത് പോകുന്നു ട്രാഫിക്ക് അഡൈ്വസറി ബോര്‍ഡ് അടിയന്തിരമായി വിളിച്ചു ചേര്‍ത്ത് പ്രശ്‌നം പരിഹരിക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.അതേ സമയം അടുത്ത ദിവസം മുതല്‍ പരിശോധന ശക്തമാക്കുമെന്നും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!