യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.
മരിച്ചത് പിലാക്കാവ് മണിയന്‍കുന്ന് പള്ളികുന്നേല്‍ ജോഷി.എള്ളുമന്ദം ഒരപ്പ് പുഴയില്‍ ഇന്ന് വൈകീട്ട് 3.30തോടെയാണ് അപകടം.വയറിംഗ് തൊഴിലാളിയായ ജോഷി ഒരപ്പില്‍ ഇന്ന് നടന്ന ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത ശേഷം സുഹൃത്തുകളുമൊത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങി മരിച്ചത്.നാട്ടുകാരും വാളാട് ഫയര്‍ ആന്റ് റസ്‌ക്യു ടീമുമാണ് മൃതദേഹം പുറത്തെടുത്തത്.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.