നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ബത്തേരി താലൂക്ക് ഫ്‌ളയിംഗ് സ്‌ക്വാഡ് ആയിരംകൊല്ലിക്ക് സമീപം വാഹന പരിശോധനക്കിടെ രേഖകളില്ലാത്ത 370000 രൂപ പിടികൂടി.അമ്പലവയലില്‍ നിന്നും കുപ്പകൊല്ലിയിലേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്ന യാത്രികരില്‍ നിന്നുമാണ് പണം പിടികൂടിയത്.
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സിഎ യേശുദാസ്,എഎസ്‌ഐ സുനില്‍കുമാര്‍, സര്‍വേയര്‍മാരായ ജോണി,വിതേഷ്,സിപിഒ മിഥുന്‍ തമ്പി,വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.