കോണ്‍ഗ്രസില്‍ നിന്ന് എല്‍ജെഡിയില്‍ ചേര്‍ന്ന പി കെ അനില്‍കുമാറിന് ഇന്ന് കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കും. 4ന് നടത്താനിരുന്ന പരിപാടിയാണ് ഇന്നത്തേക്ക് മാറ്റിയത്. എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്‌കുമാറും സമ്മേളനത്തില്‍ പങ്കെടുക്കും.
അനില്‍കുമാറിന്റെ പിതാവ് ഐഎന്‍ടിയുസി നേതാവായിരുന്ന പി കെ ഗോപാലന്റെ ചിത്രവും ശ്രേയാംസ്‌കുമാറിന്റെയും എംപി വീരേന്ദ്രകുമാറിന്റെയും ചിത്രങ്ങള്‍ എല്‍ജെഡി സ്വീകരണ സമ്മേളനത്തിന്റെ ബോര്‍ഡുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. അനില്‍കുമാറിനെ കോണ്‍ഗ്രസിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അവസാന നിമിഷം വരെ ശ്രമം നടന്നെങ്കിലും ഫലമുണ്ടായില്ല.