മനം നിറഞ്ഞ് മാനന്തവാടി വികസന വിളംബര ജാഥ
മാനന്തവാടി മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ജനങ്ങളോട് സംവദിക്കുന്നതിനായി സിപിഐഎം മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി മനംനിറഞ്ഞ് മാനന്തവാടി എന്ന പേരില്‍ നാളെയും മറ്റന്നാളും വികസന വിളംബരജാഥ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ജാഥയുടെ ഉദ്ഘാടനം പനവല്ലിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ നിര്‍വഹിക്കും
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.എന്‍.പ്രഭാകരന്‍ ജാഥാ ക്യാപ്റ്റനും സിപിഎം മാനന്തവാടി ഏരിയ സെക്രട്ടറി എം.രജീഷ് വൈസ് ക്യാപ്റ്റനും സിപിഎം പനമരം ഏരിയ സെക്രട്ടറി എ.ജോണി മാനേജറുമായാണ് ജാഥ സംഘടിപ്പിക്കപ്പെടുന്നത്.അഞ്ചാം തീയതി വൈകിട്ട് 3 ന് പനവല്ലിയില്‍ നിന്ന് ആരംഭിച്ച് കാട്ടിക്കുളം, കൊയിലേരി , കണിയാരം, തലപ്പുഴ, പേരിയ, എന്നീ സ്ഥലങ്ങളില്‍ പര്യടനം നടത്തി വൈകീട്ട് 7 മണിക്ക് വാളാട് സമാപിക്കും.ആറാം തീയതി വൈകിട്ട് 3 ന് കോറോത്ത് നിന്നും ആരംഭിച്ച് തേറ്റ മല ,വെള്ളമുണ്ട പത്താംമൈല്‍ ,തരുവണ, വിളമ്പുകണ്ടം , പനമരം, അഞ്ചുകുന്ന് ,തോണിച്ചാല്‍എന്നിവിടങ്ങളില്‍ പര്യടനം നടത്തി ഏഴുമണിക്ക് എടവക രണ്ടേ നാലില്‍ സമാപിക്കും.ജാഥയുടെ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംബന്ധിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.
മനം നിറഞ്ഞ് മാനന്തവാടി വികസന വിളംബര ജാഥ
വാര്‍ത്താ സമ്മേളനത്തില്‍ ഒ.ആര്‍ കേളു എംഎല്‍എ, സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം എ എന്‍ പ്രഭാകരന്‍, ജില്ലാ കമ്മിറ്റിയംഗം കെ.എം വര്‍ക്കി, ഏരിയാ സെക്രട്ടറി എം റെജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു