സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് ബത്തേരി ടൗണിലും പരിസരങ്ങളിലും നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേരെ പിടികൂടി. സുല്‍ത്താന്‍ ബത്തേരി ചുങ്കം ബിസ്മി സ്‌റ്റോഴ്‌സ് ഉടമ റഹ്മത്ത് നഗര്‍ തൊണ്ടയങ്ങാടന്‍കണ്ടി വീട്ടില്‍ അഷ്‌റഫ് (39), ബത്തേരിചുങ്കത്ത്കട നടത്തുന്ന കുപ്പാടി ഒന്നാംമൈല്‍ സ്വദേശി തയ്യില്‍തൊടികയില്‍ വീട്ടില്‍ റംഷാദ് (30) എന്നിവരാണ് പിടിയിലായത്.
അഷറഫ് എന്നയാള്‍ മുമ്പും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് നിരവധി എക്‌സൈസ്, പോലീസ് കേസ്സുകള്‍ നിലവിലുണ്ട്. എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ വി. ആര്‍ ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ എന്‍. രാധാകൃഷ്ണന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ, പി.ആര്‍ വിനോദ്, വിഷ്ണു കെ. കെ, അമല്‍ തോമസ്, രാജീവന്‍ കെ.വി. െ്രെഡവര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.