വയനാട് ചുരത്തിലെ യാത്രാദുരിതം പരിഹരിക്കാന്‍ നിര്‍ദിഷ്ട അടിവാരം മരുതിലാവ്-തളിപ്പുഴ ചുരം ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കണമെന്ന് വയനാട് ചുരം ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാല്‍നൂറ്റാണ്ട് മുറവിളിയുടെ ഫലമായി രണ്ട് തവണ സര്‍വ്വേ നടത്തി പ്ലാന്‍ തയ്യാറാക്കുക മാത്രമാണ് ചെയ്തത്.
നിര്‍ദിഷ്ട ബൈപാസ് ഹെയര്‍പിന്‍ വളവുകളില്ലാതെ 14.500 കിലോമീറ്റര്‍ ദൂരത്തിലാണ് തളിപ്പുഴയില്‍ എത്തിച്ചേരുന്നത്. പുതിയ തുഷാരഗിരി റോഡ് ഉപയോഗപ്പെടുത്തിയാല്‍ രണ്ട് കിലോമീറ്റര്‍ ദൂരം കുറയുമെന്നും ഇവര്‍ പറഞ്ഞു.കോഴിക്കോട്,വയനാട് ജില്ലയിലെ ജനപ്രതിനിധികള്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവിശ്യപ്പെട്ട് ശനിയാഴ്ച ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ അടിവാരത്ത് ഉപവാസം നടത്തുമെന്നും ഇവര്‍ പറഞ്ഞു.