പാസ് വേഡ് ക്യാമ്പുകൾക് തുടക്കമായി
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വി എച്ച് എസ് ഇ വിദ്യാർത്ഥികൾകായി സംഘടിപ്പിക്കുന്ന ദ്വിദിന സൗജന്യ കരിയർ ഗൈഡൻസ് ,വ്യക്തിത്വ വികസന ക്യാമ്പുകൾക് ജില്ലയിൽ തുടക്കമായി.സoസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെടുന്ന 100 സ്കൂളുകളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. വയനാട് ജില്ലാ തല ഉദ്ഘാടനം തൃശ്ശിലേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ മാനന്തവാടി നിയോജക മണ്ഡലം MLA ഒ.ആർ.കേളു നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം വിഷ്ണു അധ്യക്ഷനായി. മൈനോരിറ്റി കോച്ചിംഗ് സെന്റർ പ്രിൻസിപ്പാൾ സി. യൂസഫ് പദ്ധതി വിശദീകരണം നടത്തി.സ്കൂൾ പ്രിൻസിപ്പാൾ ശശിധരൻ, HM ശക്തിധരൻ .,PTA പ്രസിഡന്റ് ഷാജി ജേക്കബ് സംസാരിച്ചു. ക്യാമ്പ് കോർഡിനേറ്റർ ഹനീഫ നന്ദി രേഖപ്പെടുത്തി