എല്‍.ഡി.എഫ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ധാരണയായതായി സൂചന

0

മാനന്തവാടി മണ്ഡലത്തില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ധാരണയായതായി സൂചന. ബി.ജെ.പി.സ്ഥാനാര്‍ത്ഥി തീരുമാനം 5ന്.എല്‍.ഡി.എഫില്‍ ഒ.ആര്‍.കേളുവും യു.ഡി.എഫില്‍ പി.കെ.ജയലക്ഷ്മിയുടെയും പേരുകള്‍ തത്വത്തില്‍ അംഗീകരിച്ചതായാണ് സൂചന.

മാനന്തവാടി മണ്ഡലവും തിരഞ്ഞെടുപ്പ് ചൂടിലേക്ക് മാറുകയാണ്.സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നില്ലെങ്കിലും എല്‍.ഡി.എഫില്‍ ഒ.ആര്‍.കേളുവും യു.ഡി.എഫില്‍ പി.കെ.ജയലക്ഷ്മിയും സ്ഥാനാര്‍ത്ഥികളാവും എന്ന കാര്യം ഉറപ്പ്.ബി.ജെ.പി.യിലാകട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നാളെയും മറ്റന്നാളുമായി നടക്കും.നിലവില്‍ രണ്ട് പേരുകളാണ് പരിഗണന പട്ടികയില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥിയുമായ കെ.മോഹന്‍ദാസ്, എസ്.ടി.മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ മുകുന്ദന്‍ പള്ളിയറ എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. അവസാന അഭിപ്രായത്തിനായി നാളെ മണ്ഡലത്തിലെ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരുടെ യോഗം കല്‍പ്പറ്റയില്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്.

ഒ.ആര്‍.കേളു രണ്ടാം തവണയും പി.കെ.ജയലക്ഷ്മി മൂന്നാം തവണയുമാണ് ജനവിധി തേടാന്‍ അങ്കത്തിനിറങ്ങുക. പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണവും മണ്ഡലത്തിലെ വികസന നേട്ടവും നിരത്തിയാണ് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.യു.ഡി.എഫ് ആകട്ടെ 1307 വോട്ടിന് കഴിഞ്ഞ തവണ കൈവിട്ടു പോയ മണ്ഡലം എങ്ങനെയും തിരിച്ചുപിടിക്കുക എന്ന കാഴ്ചപാടോടുകൂടിയാണ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!