വേനല്‍ ചൂട്;കരുതല്‍ വേണം

0

വേനല്‍ ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കി.

  • യാത്രയില്‍ ഒരു കുപ്പി വെള്ളം കരുതുക.
  • രാവിലെ 11 മണി മുതല്‍ 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക.
  • ജോലി സമയം ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കാത്ത വിധം ശരീരം മൂടുന്ന രീതിയിലുള്ള ഇളം നിറത്തിലുള്ള പരുത്തി വസ്ത്രം ധരിക്കുക.
  • നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
  • ദാഹമില്ലെങ്കില്‍ പോലും ഇടക്കിടെ വെള്ളം കുടിക്കണം
  • പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക
  • വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെയും പ്രായമായവരെയും ഇരുത്തരുത്.
Leave A Reply

Your email address will not be published.

error: Content is protected !!