പി.കെ.അനില്‍കുമാറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി

0

സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് പി.കെ.അനില്‍കുമാറിനെ പുറത്താക്കിയതായി മലബാര്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) ഭാരവാഹികള്‍. മേപ്പാടി ഗ്രീന്‍ലാന്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യൂണിയന്‍ ജനറല്‍ ബോഡി യോഗമാണ് പുറത്താക്കാന്‍ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ അറിയിച്ചു.യോഗം ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.

ഐ.എന്‍.ടി.യു.സി.ക്കാര്‍ക്ക് പ്രത്യേക പരിഗണനയൊന്നും കോണ്‍ഗ്രസ് ഇന്നുവരെ നല്‍കിയിട്ടില്ലെന്നും അതിനാല്‍ അവഗണിച്ചു എന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്നും പി.പി. ആലി പറഞ്ഞു.യോഗത്തില്‍ ബി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞിമൊയ്തീന്‍, ഗോകുല്‍ദാസ്, ഒ.ഭാസ്‌ക്കരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളും രാജിവെച്ച് കഴിഞ്ഞതാണെന്നാണ് പി.കെ.അനില്‍കുമാര്‍ ഇതിനോട് പ്രതികരിച്ചത്. ആര്യാടന്‍ മുഹമ്മദാണ് യൂണിയന്റെ പ്രസിഡന്റ്. പ്രസിഡന്റ് പങ്കെടുക്കാത്തതും പ്രാദേശികമായി ചേര്‍ന്നതുമായ ഒരു യോഗത്തിന് ജനറല്‍ സെക്രട്ടറിയെ പുറത്താക്കാന്‍ അധികാരമില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!