ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്കില്‍ നിന്നും ബത്തേരി മാരിയമ്മന്‍ കോവില്‍ ഉത്സവം നടക്കുന്നതിനാല്‍ ബത്തേരി മേഖലയെ ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിന്‍ നേതാക്കള്‍ അറിയിച്ചു.
സുല്‍ത്താന്‍ ബത്തേരി നഗരസഭ, അമ്പലവയല്‍, മീനങ്ങാടി, നെന്മേനി,നൂല്‍പ്പുഴ,പൂതാടി എന്നീ പഞ്ചായത്തുകളെയാണ് പണിമുടക്കില്‍ നിന്നും ഒഴിവാക്കിയതെന്നും,പണിമുടക്കിന് പകരം പഞ്ചായത്ത്,നഗരസഭ കേന്ദ്രങ്ങളില്‍ ഒന്നാം തീയതി വൈകിട്ട് തൊഴിലാളികളെ അണിനരത്തി പ്രകടനവും,പൊതുയോഗവും നടത്തുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ ബത്തേരിയില്‍ പറഞ്ഞു.