കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വ്വീസ് ലീഗ് താലൂക്ക് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.
കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വ്വീസ് ലീഗ് മാനന്തവാടി താലൂക്ക് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. എരുമത്തെരുവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് ജില്ലാ സെക്രട്ടറി വി.എ.തോമസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മത്തായി കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ
രത്‌നവല്ലി മുഖ്യാതിഥിയായിരുന്നു.
കൗണ്‍സിലര്‍മാരായ അഡ്വ:സിന്ധു സെബാസ്റ്റ്യന്‍, പി.ഷംസുദീന്‍, സംഘടന ഭാരവാഹികളായ ക്യാപ്റ്റന്‍ വി.കെ.ശശീന്ദ്രന്‍, ലെഫ്റ്റനന്റ് മാധവന്‍ നമ്പ്യാര്‍, ദേവസ്യ കാട്ടിമൂല, ജോസ് അപ്പോഴി പറമ്പില്‍, അഡ്വ: പി.ജെ.ജോര്‍ജ്, അബ്ബാസ് തലപ്പുഴ, രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.