സഹകരണസ്ഥാപനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം :സി.ഐ.ടി.യു
കൊവിഡ് കാലത്ത് തകര്‍ച്ച നേരിടുന്ന സഹകരണസ്ഥാപനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യു മാനന്തവാടി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാനന്തവാടി ക്ഷീര സംഘം ഹാളില്‍ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.വി.സഹദേവന്‍ ഉദ്ഘാടനം ചെയ്തു.
സഹകരണ രംഗത്ത് ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയ പിണറായി സര്‍ക്കാരിനെ അഭിനന്ദിക്കുന്നതോടൊപ്പം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചക്കായി ജീവനക്കാര്‍ രംഗത്ത് ഇറങ്ങാനും സമ്മേളനം തീരുമാനിച്ചു.എം.പി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.സി.സുരേഷ്, കെ.ജെ.ജോബിഷ്, പി.കെ.ബാബുരാജ്, എം.റെജീഷ്, ടി.കെ.പുഷ്പന്‍, പി.ജി.ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.