കളിപ്പാം പഠിപ്പാം വിദ്യാഭ്യാസ വികസന പരിപാടി സംഘടിപ്പിച്ചു
എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയം എവരി ചൈല്‍ഡ് എ സൈന്റിസ്റ്റ് പരിപാടിയുടെ ഭാഗമായി കൊച്ചിന്‍ ഷിപ്പിയാഡിന്റെ ധനസഹായത്തോടെ തിരഞ്ഞെടുത്ത പണിയ ഊരുകളില്‍ വിദ്യാഭ്യാസ വികസന പരിപാടി കളിപ്പാം പഠിപ്പാം സംഘടിപ്പിച്ചു. ഇസിഎഎസ്. കളിപ്പാം പഠിപ്പാം പുതിയ പഠന കേന്ദ്രം കണിയാമ്പറ്റ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ അരിവാരത്ത് പഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ സജില ഉണ്ണി അധ്യക്ഷയായിരുന്നു.ഇസിഎ. എസ്.കോഡിനേറ്റര്‍ റോബിന്‍ വര്‍ഗീസ് പദ്ധതി വിശദീകരണം നടത്തി.നാല്‍പ്പത്തി അഞ്ചിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ ഒ.കെ.പീറ്റര്‍ കുട്ടികള്‍ക്ക് ക്ലാസുകള്‍ എടുത്തു.