ബസ് കെട്ടി വലിച്ച് പ്രതിഷേധിച്ചു

0

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബസ് കെട്ടി വലിക്കുകയും ജില്ലാ ആസ്ഥാനത്ത് കൂട്ടധര്‍ണ നടത്തുകയും ചെയ്തു.ജില്ലാ പ്രസിഡന്റ് ഇ കെ ഹരിദാസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വര്‍ധിപ്പിച്ച ഇന്ധന നികുതിയില്‍ കുറവ് വരുത്തുക,കേന്ദ്ര സര്‍ക്കാരിന്റെ സ്‌ക്രാപ്പ് പോളിസിയില്‍ 15 വര്‍ഷം കാലാവധി 20 വര്‍ഷമാക്കി ഉയര്‍ത്തുക, സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുക,കേന്ദ്ര സര്‍ക്കാരിന്‍െ സാമ്പത്തിക പാക്കേജില്‍ ബസ് വ്യവസായത്തെയും ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ജില്ലാ ആസ്ഥാനത്തേക്ക് കൂട്ട ധര്‍ണ നടത്തിയത്.ഇതില്‍ മാറ്റം വന്നില്ലെങ്കില്‍ വലിയ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് റാം എംഎം,സംസ്ഥാന കമ്മിറ്റി അംഗം പികെ രാജശേഖരന്‍,മാത്യു സി എ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!