കൈത്തറി നെയ്ത്ത് കേന്ദ്രം ഉദ്ഘാടനം ചെയ്തു
തൃശ്ശിലേരി വയനാട് ഹാന്റ്‌ലൂം പവര്‍ലൂം & മള്‍ട്ടി പര്‍പ്പസ് ഇന്‍ഡസ്ട്രിയല്‍ സഹകരണ സംഘം വയനാട് നെയ്ത്ത് ഗ്രാമത്തില്‍ കൈത്തറി നെയ്ത്ത് കേന്ദ്രം ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു.കൈത്തറിക്ക് പ്രാധാന്യം നല്‍കി പവര്‍ലൂമിനെ പുരോഗതിയിലേക്കെത്തിക്കാന്‍ ശ്രമം നടത്തുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
സംഘം പ്രസിഡന്റ് പി.ജെ.ആന്റണി അദ്ധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ അടുമാരി ഉണ്ണിക്കൃഷ്ണന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എസ്.സുരേഷ് കുമാര്‍, െ്രെടബല്‍ ഓഫീസര്‍ ടി.പി.പ്രമോദ്, പി.വി. സഹദേവന്‍, എ.എന്‍.പ്രഭാകരന്‍, പി.കെ.സുരേഷ്, സംഘം സെക്രട്ടറി കെ.എ.ഷജീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.