പെട്രോളിലും ഡീസലിലും എഥനോള്‍ കലര്‍ത്തി ഓയില്‍ കമ്പനികള്‍ ഉപഭോക്താക്കളെ വഞ്ചിക്കുകയാണെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍.ബങ്കുകളില്‍ നിന്നു വാങ്ങുന്ന ഒരു ലിറ്റര്‍ പെട്രോള്‍,ഡീസല്‍ എന്നിവയില്‍ 100 മില്ലിഗ്രാം എഥനോള്‍ ആണെന്ന് ഉപഭോക്താക്കള്‍ അറിയുന്നില്ല.
പ്രചാരണം നടത്താതെ ഫെബ്രുവരി ഒന്നു മുതലാണ് ഓയില്‍ കമ്പനികള്‍ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഡീസല്‍ വില്‍പ്പന ആരംഭിച്ചത്.ക്രൂഡ് ഓയില്‍ വില കയറ്റത്തിന്റെ മറവില്‍ പെട്രോള്‍ ഡീസല്‍ വില കൂട്ടുന്ന ഓയില്‍ കമ്പനികള്‍ എഥനോള്‍ ചേര്‍ന്ന ഇന്ധന വില കുറയ്ക്കാന്‍ തയ്യാറാകണമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.