കമ്പളക്കാട് ആനേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം.
ഇന്നലെ വൈകിട്ടാണ് സംഭവം.ഓഫീസ് കുത്തിതുറന്ന് പണവും, ഉപദേവ പ്രതിഷ്ടക്ക് മുമ്പിലെ ഭണ്ഡാരവും തകര്‍ത്താണ് മോഷണം നടത്തിയത്. 8000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കമ്പളക്കാട് എസ്.ഐ യും സംഘവും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.