സുല്‍ത്താന്‍ ബത്തേരി മണിച്ചിറ സ്വദേശി അജ്‌നാസ്(22)നെയാണ് എക്‌സൈസ് പിടികൂടിയത്. അജ്‌നാസിന്റെ പക്കല്‍ നിന്നും 690 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ബത്തേരി സെന്റ്‌മേരീസ് കോളേജ് റോഡില്‍ കാരക്കണ്ടി ഭാഗത്തെ ബസ് സറ്റോപ്പിന് സമീപം വെച്ചാണ് കഞ്ചാവുമായി അജ്‌നാസിനെ എക്‌സൈസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്തു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍, പിഇഒ കെബി ബാബുരാജ്, സിഇഒമാരായ അര്‍ജുന്‍, അനില്‍്പ്രമോദ്, രാജേഷ്, നിഷാദ്, അന്‍വര്‍ കള്ളോളി എന്നിവരുടെ നേതൃത്വത്തിലാണ് അജ്‌നാസിനെ പിടികൂടിയത്.