ദേശീയ ധീരത അവാര്‍ഡ് ജേതാവ് ജയകൃഷ്ണന് ആദരം
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയറിന്റെ ദേശീയ ധീരത അവാര്‍ഡ് ജേതാവ് ജയകൃഷ്ണനെ സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പി.ടി.എ.യുടെയും ആദരിക്കല്‍ ചടങ്ങ് 26ന് നടക്കും.ഒന്നര വര്‍ഷം മുന്‍പ് എടവക പാതിരിച്ചാല്‍ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ അകപ്പെട്ട മൂന്ന് കുട്ടികളില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയതിനാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയറിന്റെ ധീരതക്കുള്ള അവാര്‍ഡ് ജയകൃഷ്ണന് ലഭിച്ചത്.
കല്ലോടി സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ നടക്കുന്ന ചടങ്ങ് ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
26 ന് രാവിലെ 11 മണിക്ക് ഗാന്ധി പാര്‍ക്കില്‍ വെച്ച് അനുമോദന റാലി സബ്ബ് കലക്ടര്‍ വികല്‍പ്പ് വരദ്വാജ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്‌കൂളില്‍ വെച്ച് അനുമോദന ചടങ്ങ് നടക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ അനുമോദന ചടങ്ങില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ പി.ടി.എ വൈസ് പ്രസിഡന്റ് സജി അറയ്ക്കല്‍, നജീബ് മണ്ണാര്‍, ഫിലിപ്പ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.