പ്രതിഭകളെ ആദരിച്ചു.
ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ ദേശീയ ടീമില്‍ ഇടം നേടിയ ആദിത്യ, ക്രിക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ തലത്തില്‍ രണ്ടാം സ്ഥാനം നേടിയ വിഷ്ണു,സംഗീതത്തിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ രേണുക, നൃത്തത്തിലൂടെ ശ്രദ്ധേയമായ സബിത എന്നിവരെ ട്രൈബല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആദരിച്ചു. മാനന്തവാടി ബ്ലോക്ക് ട്രൈ സം ഹാളില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ പ്രതിഭകളെ പൊന്നാട അണിയിച്ച് ആദരിക്കുകയും സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായം കൈമാറുകയും ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കല്യാണി, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ജോയ് സി ഷാജി, അംഗങ്ങളായ കെ എം വിമല, രമ്യ താരേഷ്, മംഗലശ്ശേരി ചന്ദ്രന്‍, സല്‍മ മോയി.ഇന്ദിര പ്രമചന്ദ്രന്‍, ടി ഡി ഒ ജി. പ്രമോദ്, ടി ഇ ഒ ദിലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.