പണിമുടക്ക് മേഖല ജാഥയ്ക്ക് സ്വീകരണം
വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആര്‍.ടി.സി സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഒക്ടോബര്‍ 2 അര്‍ദ്ധ രാത്രി മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കിന്റെ മുന്നോടിയായുള്ള മലബാര്‍ മേഖല ജാഥക്ക് മാനന്തവാടി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ സ്വീകരണം നല്‍കി. സി സി പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ സി.കെ ഹരികൃഷ്ണന്‍, ജാഥ അംഗങ്ങളായ ഇ.കെ ജോര്‍ജ്ജ്, പി.വി ചന്ദ്രബോസ്, ടി.കെ നൗഷാദ്, ടി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.