തുടരുന്ന ഇന്ധന വിലവര്‍ദ്ധനവില്‍ ഉപജീവനമാര്‍ഗം പ്രതിസന്ധിയിലായി ഓട്ടോറിക്ഷ മേഖല. രാപകല്‍ അധ്വാനിച്ചാലും മിച്ചം വെക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥയിലാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക്. ഇന്ധന വില കുറച്ചില്ലെങ്കില്‍ പ്രതിസന്ധി അതിരൂക്ഷമാകുമെന്നും െ്രെഡവര്‍മാര്‍.
ഉപജീവനത്തിന് തൊഴിലെടുക്കുന്ന ഈ മേഖലയിലുള്ളവര്‍ ഇപ്പോള്‍ കൂലിപോലും ലഭിക്കാത്ത അവസ്ഥയിലാണുള്ളത്. രാവിലെ ടൗണിലെത്തി ഓട്ടം ആരംഭിച്ച് വൈകിട്ടാവുമ്പോഴേക്കും ചെലവ് കഴിഞ്ഞ് കാര്യമായി ഒന്നും മിച്ചമില്ലെന്നാണ് െ്രെഡവര്‍മാര്‍ പറയുന്നത്. പലരും വാഹനത്തിന്റെ തിരിച്ചടവ് പോലും അടക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. ഇന്ധനത്തിന് രണ്ട് മാസത്തിനിടയില്‍ 20 രൂപയോളമാണ് വില വര്‍ദ്ധിച്ചത്. എന്നാല്‍ ഓട്ടോചാര്‍ജ് ഇതുവരെ കൂട്ടിയിട്ടുമില്ല. നിലവിലെ അവസ്ഥതുടര്‍ന്നാല്‍ വാഹനം നിറുത്തിയിടേണ്ടിവരുമെന്നാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ പറയുന്നത്.