മാലിന്യകൂമ്പാരത്തില്‍ ഒ.പി
മാനന്തവാടി ജില്ലാ ആശുപത്രി ഒ.പി.വിഭാഗം പ്രവര്‍ത്തിക്കുന്ന ഗവ: യു.പി.സ്‌കൂള്‍ പരിസരം മാലിന്യക്കൂമ്പാരം നിറഞ്ഞ് വൃത്തിഹീനമായ അവസ്ഥയില്‍. രോഗികള്‍ ഡോക്ടര്‍മാരെ കാണാന്‍ പോലും ക്യൂ നില്‍ക്കുന്നത് മാലിന്യ കൂമ്പാരത്തിനകത്ത്.എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മാലിന്യം മാറ്റാനുള്ള നടപടി ഉടന്‍ എടുക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയായതോടെ നിലവില്‍ ആശുപത്രി ഒ.പി.വിഭാഗം പ്രവര്‍ത്തിക്കുന്നത് ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് കിടക്കുന്ന ഗവ: യു.പി.സ്‌കൂളിലെ കെട്ടിടത്തിലാണ് .മാലിന്യത്തില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വരെ കാണാം.